കണ്ണാടിപ്പറമ്പ്:-വടക്കേ മലബാറിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാമാസത്തിലെ അഞ്ചാം ശനിതൊഴലും സംക്രമ ദിനവുമായ ശനിയാഴ്ച രാവിലെ വിശേഷാൽ ശനി പൂജ, തുടർന്ന് 10 മണിക്ക് മാണിയൂർ ശ്രീ സുബ്രഹ്മണ്യസ്വാമി മാതൃ സമിതിയും കടൂർ തൃക്കപ്പാലം നാരായണീയ സമിതിയും ചേർന്ന് അവതരിപ്പിക്കുന്ന നാരായണീയ പാരായണ സത്സംഘം, 11.30 ന് വടക്കേ കാവിൽ കലശം, 12 ന് അന്നദാനംഎന്നിവ ഉണ്ടാവും. വൃശ്ചികം 1(നവം 17 ) മുതൽ ധനു 10 (ഡിസം 25)വരെ എല്ലാദിവസവും രാവിലെ ഗണപതി ഹോമം, ഒറ്റകലശാഭിഷേകം, വിശേഷാൽ പൂജകൾ, വൈകു: 6 ന് ദീപാരാധന, നിറമാല, അയ്യപ്പ സേവാ സംഘത്തിന്റെ ഭജന, പ്രസാദ വിതരണം എന്നിവയും
ഡിസം: 7 ശനിയാഴ്ച അയ്യപ്പ സേവാ സമിതിയുടെ വക വലിയ നിറമാലയും കർപ്പൂര ദീപപ്രദക്ഷിണവും അന്നദാനവും വൃശ്ചികത്തിലെ കാർത്തികദിനമായ ഡിസം: 13ന് തൃകാർത്തിക പൂജയും ധനു പത്തിന് (ഡിസം: 25 ) നാറാത്ത് മുച്ചിലോട്ടു കാവിൽ നിന്നുള്ള എഴുന്നള്ളത്തും ചുറ്റുവിളക്കും തിരുവായുധം എഴുന്നള്ളത്തും നടക്കും.ശബരിമല തീർത്ഥാടകർക്ക് മാലധരിക്കലിനും കെട്ടു നിറയ്ക്കുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് എക്സി: ഓഫീസർ എം.ടി. രാമനാഥ് ഷെട്ടി അറിയിച്ചു