മയ്യിൽ :- ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ജലപരിശോധനാ ലാബുകളുടെ ഉദ്ഘാടനം നടത്തി. ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ജി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് അഡ്മിനിസ്ട്രേറ്റിറ്റീവ് അസിസ്റ്റൻ്റ് എ.എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ എം.കെ അനൂപ്‌കുമാർ, പഞ്ചായത്തംഗം എ.എം സുരേഷ്ബാബു, ആർ. രാജേഷ്‌കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വിപ്രേമരാജൻ, ഇ.കെ സോമശേഖരൻ, സി. പദ്‌മനാഭൻ, പി.പി സുരേഷ്ബാബു, പ്ര ഥമാധ്യാപിക എ.ബീന എന്നിവർ സംസാരിച്ചു.