ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മദിനം ആഘോഷിച്ചു. അനുസ്മരണ പ്രഭാഷണം ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം.കെ സുകുമാരൻ അദ്ധ്യക്ഷനായി.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.കെ രഘുനാഥ്, പി.കെ പ്രഭാകരൻ മാസ്റ്റർ, മുരളി മാസ്റ്റർ, കെ.വി പ്രഭാകരൻ , എൻ.വി പ്രേമാനന്ദൻ, എം.പി പ്രഭാകരൻ, കെ.പി അനിൽകുമാർ, കെ.ഭാസ്ക്കരൻ, വേലായുധൻ പി, എം.കെ അശോകൻ, രാഗേഷ്, അഖിൽ പി.വി അജിത്ത്, വിജിന, ശ്രീഷ, വിശ്വൻ, യൂസഫ് പി.പി തുടങ്ങിയവർ പങ്കെടുത്തു. രജീഷ് മുണ്ടേരി നന്ദി പറഞ്ഞു.