മയ്യിൽ:-പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിൽ സംഘടിപ്പിച്ച ജില്ലാ തല ഡബിൾസ് കാരംസ് ടൂർണമെന്റിൽ ഫ്രണ്ട്സ് കണ്ണാടിപ്പറമ്പ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ 2-1 ന് ബിഞ്ചാർഡ്സ് കൊളച്ചേരിയെ പരാജയപ്പെടുത്തി.
മുൻ കെ എസ്.ഇ.ബി. അസി.എഞ്ചിനീയറും, മയ്യിൽ സഹകരണ പ്രസ്സ് പ്രസിഡന്റുമായ സി. സി. രാമചന്ദ്രൻ സമ്മാനവിതരണം നടത്തി. ചടങ്ങിൽ പവർ സ്പോർട്സ് ക്ലബ്ബ് സി. ആർ. സി.മയ്യിൽ പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ജിതിൻ കെ. സി, ദിലീപ്, വിഷ്ണു, രാഗിന്ദ് കൃഷ്ണ. എ. കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി അഡ്വ. ഷനിൽ.പി. സി. സ്വാഗതവും ഷിബു. പി. എ നന്ദിയും പറഞ്ഞു.