ജീജേഷ് കൊറ്റാളിക്ക് സംസ്ഥാനതല പുരസ്കാരം

 




കോഴിക്കോട് :- ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാനതലതലത്തിൽ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സര ഫലത്തിൽ കഥാ രചനാ ഇനത്തിലാണ് ജീജേഷ് കൊറ്റാളി പുരസ്കാരം നേടിയത്.

KSTM സംസ്ഥാന തലത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാറിൽ വെച്ച് വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്യും.

കോഴിക്കോട് നടന്ന പ്രസ് മീറ്റിങ്ങിൽKSTM സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് വി. ശരീഫ് മാസ്റ്റർ, സ്റ്റേറ്റ്, പി.ആർ .സെക്രട്ടറി എൻ. പി എ കബീർ,, കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫാസിൽ എൻ.പി, സംസ്ഥാന കൗൺസിൽ അംഗം വഹീദ ജാസ്മിൻ, കോഴിക്കോട് ജില്ലാ സമിതി അംഗം ഷഫീഖ് ഓമശ്ശേരി എന്നിവർ പങ്കെടുത്തു.

Previous Post Next Post