ന്യൂനപക്ഷ കമ്മീഷനിൽ പരാതികൾ വാട്ട്‌സ്ആപ്പിലും സ്വീകരിക്കും


കണ്ണൂർ :- കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്ട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാം. സംസ്ഥാനത്ത് നവംബറിൽ ആരംഭിച്ച ഈ പദ്ധതി വഴി പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ പറഞ്ഞു. 

ഇ-മെയിൽ, തപാൽ മുഖേനയും നേരിട്ടും പരാതികൾ സ്വീകരിക്കുന്നുണ്ട്. അടിയന്തര സ്വഭാവമുള്ള പരാതികൾ പ്രത്യേക സിറ്റിങ്ങിലൂടെ പരിഹരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവർക്ക് 24 മണിക്കൂറും പരാതികൾ അയയ്ക്കാം.

Previous Post Next Post