ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു

 


കോഴിക്കോട്:-മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ 'അഹല്‍ ഫിഷറീസ്' എന്ന ബോട്ടിലാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനിൽ നിന്നാണ് തീപടർന്നത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബോട്ട് പൂർണമായും കത്തിനശിച്ചു.

Previous Post Next Post