നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ കെ പി ശശിധരൻ നിര്യാതനായി


നാറാത്ത് :-
നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം താവോർത്ത് ഹൗസിൽ താമസിക്കുന്ന ശശിധരൻ കെ പി (53) നിര്യാതനായി.

 പരേതരായ സി.കെ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ, ഈസ്റ്റ് എൽ.പി.സ്കൂൾ നാറാത്ത്), കെ.പി. ദാക്ഷായണി അമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : കെ.പി ചന്ദ്രൻ (ചെങ്ങളായി), കെ.പി. ചന്ദ്രമതി (ചെങ്ങളായി), കെ.പി. ബാലകൃഷ്ണൻ (നാറാത്ത്), കെ.പി മനോഹരൻ (നാറാത്ത് ), കെ.പി.ശ്യാമള (ചെറുകുന്ന്)

സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പുലൂപ്പി സമുദായ ശ്മാശാനത്തിൽ നടക്കും.

മയ്യിൽ ടാഗോർ കോളേജിലെ അദ്ധ്യാപകനാണ്. മിനിഞ്ഞാന്ന് ഉച്ചക്ക് ശേഷം കോളേജിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനാൽ കണ്ണുരിലെ സഹകരണാശുപതിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരികയായിരുന്നു ചികിത്സാ പിഴവാണ് മരണകാരണം എന്ന് പറഞ്ഞ് ബന്ധുക്കൾ കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.


Previous Post Next Post