മയ്യിൽ :- മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിനു ശേഷം മുല്ലക്കൊടി എ.യു.പി സ്കൂളിൽ നിന്നു ഹെഡ്‌മിസ്ട്രസ്സായി കെ.സി. സതി പടിയിറങ്ങിയത് സ്കൂൾ അങ്കണത്തിൽ മനോഹരമായ സ്നേഹാരാമം പണിത ശേഷം. ഉദ്യാനമൊരുക്കണമെന്ന ടീച്ചറുടെ ദീർഘകാലത്തെ ആഗ്രഹം പ്രകടിച്ചപ്പോൾ അദ്ധ്യാപകരും സ്കൂൾ മാനേജ്മെൻ്റും നാട്ടുകാരും കൂടെ നില്ക്കുകയായിരുന്നു. ഉദ്യാനത്തിലേക്കാവശ്യമായ തൈകൾ നല്കി ഹരിത കേരളം മിഷൻ പിന്തുണയേകി .
സ്നേഹാരാമം പച്ചത്തുരുത്തിൻ്റെ സമർപ്പണം തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ നിർവഹിച്ചു. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് അംഗം എം അസൈനാർ അധ്യക്ഷത വഹിച്ചു.
ഹരിതകേരളം മിഷൻ ജില്ല കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, പി പി സുകുമാരൻ, കെ വി സുധാകരൻ, ഡോ.രമേശൻ കടൂർ , മോഹനൻ പി.ലത , കെസി സതി എന്നിവർ സംസാരിച്ചു സി. സുധീർ സ്വാഗതവും കെ.പി. അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു.