കണ്ണൂർ ചുട്ടുപൊള്ളുന്നു ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ


കണ്ണൂർ :- കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ 3 ദിവസവും സംസ്ഥാനത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ. ഇന്നലെ 36.7 ഡിഗ്രി സെൽഷ്യസും ഞായർ, തിങ്കൾ ദിവസങ്ങളിൽ 36.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇന്നും ചൂട് തുടരും.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. വടക്കൻ കേരളത്തിലാണു കൂടുതൽ വരണ്ട അന്തരീക്ഷം. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്, ആന്ധ്രാ തീരത്തിനു സമീപത്താണുള്ളത്. നാളെ മുതൽ സംസ്‌ഥാനത്ത് തുലാവർഷം സജീവമാകുമെന്നാണു പ്രതീക്ഷ.

Previous Post Next Post