ഉത്തരമേഖല ജയിൽ ജീവനക്കാരുടെ 'പ്രിസൺ മീറ്റി'ന് കണ്ണൂരിൽ തുടക്കമായി


കണ്ണൂർ :- ഡിസംബർ 21, 22,23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജയിൽ വകുപ്പ് ജീവനക്കാരുടെ സംസ്ഥാന മീറ്റിനു മുന്നോടിയായി ഉത്തരമേഖലയിലെ ജയിൽ ജീവനക്കാരുടെ മേഖല മീറ്റ് കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജയിൽ ഡിഐജി ബി സുനിൽ കുമാർ അധ്യക്ഷനായി. ഇന്ത്യൻ താരം ടിന്റു ലൂക്ക, വോളിബാൾ താരം കിഷോർ കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. തവന്നൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി ജയകുമാർ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു, ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് അൻസാർ കെ ബി, റീജിയണൽ വെൽഫയർ ഓഫീസർ കെ ശിവപ്രസാദ്, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെജെഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് റിനീഷ് സി പി എന്നിവർ സംസാരിച്ചു. മീറ്റ് 23ന് സമാപിക്കും.

Previous Post Next Post