മട്ടന്നൂർ :- ഇൻഡിഗോയുടെ കണ്ണൂർ - ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ രാവിലെ 6.20 ന് ആരംഭിക്കും. 9.25ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിൽ എത്തും.
20 മാസങ്ങൾക്കു ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ഡൽഹി സർവീസ്. എയർ ഇന്ത്യയാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് തുടങ്ങിയത്. തുടക്കത്തിൽ കോഴിക്കോട് വഴിയായിരുന്നു സർവീസ്.