തളിപ്പറമ്പ് :- ഭരണഘടനാപരമായ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്നത്. കേന്ദ്ര ഗവൺമെന്റ് ഈ നിലപാട് തിരുത്തിക്കൊണ്ട് സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
സമ്മേളനം മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ.സെക്രട്ടറി സി കെ ബിജേഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സബ്ജില്ലാ പ്രസിഡണ്ട് പി പ്രദീഷ് അധ്യക്ഷത വഹിച്ചു. സബ്ജില്ലാ സെക്രട്ടറി ടി.രാജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ പ്രസാദ് വരവ് ചെലവ് കണക്കും ജോ.സെക്രട്ടറി പി.സിതാര രക്തസാക്ഷി പ്രമേയവും സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ വിജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെസി സുനിൽ, ജില്ലാ എക്സിക്യൂട്ടീവ് പി.പി സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം കെ.കെ വിനോദ് കുമാർ, എംവി സുനിത, സി.വിനോദ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ.രാജഗോപാലൻ സ്വാഗതവും കൺവീനർ വി.കെ വിനീഷ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ
പ്രസിഡൻറ് പി പ്രദീഷ്
വൈസ് പ്രസിഡണ്ട്മാർ
ബികെ വിജേഷ്,പിസി സജേഷ്,കെ ശ്രീജ
സെക്രട്ടറി ടി രാജേഷ്
ജോയിൻറ് സെക്രട്ടറിമാർ
പി സിതാര,സി വിനോദ്,സി.അനീഷ്
ട്രഷറർ കെകെ പ്രസാദ്