13 ഇനങ്ങൾ സബ്‌സിഡിയോടെ ലഭിക്കും ; കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തുറന്നു


കണ്ണൂർ :- സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്മസ് - പുതുവത്സര വിപണി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പടെ 13 ഇനങ്ങൾ സബ്‌സിഡിയോടെ ലഭിക്കും. കൂടാതെ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി ഉൾപ്പെടെയുള്ളവ സബ്‌സിഡിയില്ലാതെയും വിതരണം ചെയ്യുന്നുണ്ട്. 

ക്രിസ്മസ്- പുതുവത്സര കേക്കുകൾ, ത്രിവേണി നോട്ട്ബുക്കുകളുടെ ഡിസ്കൗണ്ട് കച്ചവടം എന്നിവയുമുണ്ട്. ഒന്നിനു സമാപിക്കും. കോർപറേഷൻ വിദ്യാഭ്യാസ സ്‌ഥിര സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി പ്രമോദ്, അസിസ്റ്റ‌ന്റ് റീജനൽ മാനേജർ മാരായ വി.കെ രാജേഷ്, കെ.സുധീർ ബാബു, മോഹനൻ കൊല്ലേൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post