കൊച്ചി :- കേരളത്തിലെ മാലിന്യം അയൽ സംസ്ഥാനങ്ങളിൽ അനധികൃതമായി തള്ളുകയാണെന്ന വസ്തുത ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടി ആവർത്തിക്കരുതെന്നും ഹൈക്കോടതി.
നിന്നുള്ള ബയോമെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ഇടപെട്ടു കൊണ്ടാണു കോടതി നിർദേശം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അവധിദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണു വിഷയം പരിഗണിച്ചത്.