മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് നടത്തുന്ന ടി -20 ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു




മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന 20-20 ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത,ക്ലബ്ബ് കൺവീനർ ജെ.അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു. 

മയ്യിൽ പഞ്ചായത്ത് മെസർമാരായ ഇ.എം സുരേഷ് ബാബു, രവി മാണിക്കോത്ത്, കെ.ബിജു, മയ്യിൽ.സി.ആർ.സി സെക്രട്ടറി പി.കെ നാരായണൻ,കെ.സജിത്ത്, എം.വി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സപ്ലിമെന്റ് കമ്മറ്റി കൺവീനർ ഒ.എം അജിത്ത് സ്വാഗതവും സി.പ്രമോദ് നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തിൽ പവർ ടൈഗേഴ്സ് 3 വിക്കറ്റിന് പവർ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. പവർ ടൈഗേഴ്സിന്റെ ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി. മറ്റൊരു മത്സരത്തിൽ പവർ റോയൽസ് 7 വിക്കറ്റിന് പവർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. റോയൽസിന്റെ ഹാരിസ് മാൻ ഓഫ് ദി മാച്ചായി.







Previous Post Next Post