മയ്യിൽ :- ഡിസംബർ 22 മുതൽ മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ ടി -20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ ഡിസംബർ 25 ബുധനാഴ്ച നടക്കും. ആകെ 6 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നിന്നും പവർ ടൈഗർസ്, പവർ റോയൽസ് എന്നീ ടീമുകൾ ഫൈനലിലേക്ക് യോഗ്യത നേടി.
അഞ്ചാമത് മത്സരത്തിൽ പവർ ഇന്ത്യൻസ് പവർ കിംഗ്സിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി . മാൻ ഓഫ് ദി മാച്ച് പ്രിയേഷ് ബ്ലാത്തൂർ. ആറാമത്തെ മത്സരത്തിൽ പവർ ബ്ലാസ്റ്റേഴ്സ് പവർ റൈഡേഴ്‌സിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് സുനന്ദ്.
നാളെ രാവിലെ 9 മണിക്ക് വനിതാ ക്രിക്കറ്റ് പ്രദർശനം നടക്കും. ചാമ്പ്യൻസ് സ്കൂൾ ഓഫ് ക്രിക്കറ്റ് തളിപ്പറമ്പ് - YMCC കൂത്തുപറമ്പ് എന്നീ ടീമുകൾ പങ്കെടുക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി ശ്രീജിനി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2 മണി മുതൽ ഫൈനൽ മത്സരം നടക്കും. സംഘാടക സമിതി കൺവീനർ ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഉദ്ഘാടനം ചെയ്യും. കണ്ണൂർ സ്‌പെഷൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്പെക്ടർ ശിവദാസ് കണ്ണൂർ വിശിഷ്ടാതിഥിയാകും.