മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ ടി -20 ക്രിക്കറ്റ് ടൂർണമെന്റിൽ പവർ റോയൽസ് ജേതാക്കളായി


മയ്യിൽ :- ഡിസംബർ 22 മുതൽ മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ ടി -20 ക്രിക്കറ്റ് ടൂർണമെന്റിൽ പവർ റോയൽസ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ പവർ ടൈഗേഴ്സിനെ 23 റൺസിന് പരാജയപ്പെടുത്തിയാണ് പവർ റോയൽസ് വിജയകിരീടം ചൂടിയത്. പവർ റോയൽസിന്റെ മാൻ ഓഫ് ദി മാച്ച് ആയും ബെസ്റ്റ് ബൗളർ ആയും ഹാരിസ് കടൂറിനെ തെരഞ്ഞെടുത്തു. ബെസ്റ്റ് കീപ്പർ ആയി പ്രിയേഷിനെയും ബെസ്റ്റ് ഫീൽഡറായി അഭിഷേക് പ്രദീപിനെയും ബെസ്റ്റ് കേച്ച് ആയി ശ്രീഹരിയെയും തെരഞ്ഞെടുത്തു.

മത്സരത്തിന്റെ സമാപന ദിനത്തിൽ വനിതാ ക്രിക്കറ്റ് പ്രദർശനം നടന്നു. ഫൈനൽ മത്സരത്തിന്റെ സംഘാടക സമിതി കൺവീനർ ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സോണി ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്‌പെഷൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്പെക്ടർ ശിവദാസ് കണ്ണൂർ വിശിഷ്ടാതിഥിയായി.

Previous Post Next Post