പുതിയ വൈദ്യുതി കണക്‌ഷനുള്ള നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും


തിരുവനന്തപുരം :- പുതിയ വൈദ്യുതി കണക്ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10% കൂട്ടിയിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്‌ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതു വരെയോ റഗുലേറ്ററി കമ്മിഷൻ നീട്ടിയത്.

പോസ്‌റ്റ് സ്‌ഥാപിക്കൽ, വയർ വലിക്കൽ, മീറ്റർ മാറ്റിവയ്ക്കൽ, ട്രാൻസ്ഫോമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചെലവുകളിലാണ് നിലവിലെ നിരക്ക് തുടരുക. ആവശ്യമുള്ള പോസ്റ്റുകളുടെ എണ്ണവും വൈദ്യുതി ലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്‌ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോ വാട്ട് അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു.

Previous Post Next Post