കൊളച്ചേരി :-കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന പോത്തുംകുട്ടി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ അസ്മ കെ, വി നാരായണൻ ,സീമ, ഗീത എന്നിവർ സംസാരിച്ചു. ഡോ: പ്രിയ സ്വാഗതവും അസിസ്റ്റൻഡ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ 25 ഗുണോഭാക്താകൾക്ക് പോത്തുംകുട്ടിയെ വിതരണം ചെയ്തു.