കണ്ണൂർ :- ജില്ലയിലെ സ്വകാര്യ ബസുകൾക്ക് എതിരെ അമിത പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകൾ നാളെ ഡിസംബർ 10 ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തും.
കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനഷേൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പരിഹാരമായില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.