മികച്ച നെൽകർഷകനുള്ള ഊർവരം നെൽക്കർഷക അവാർഡുമായി മുല്ലക്കൊടി ബേങ്ക്


കൊളച്ചേരി :- കർഷക പ്രസ്ഥാനത്തിൻ്റെ നേതാവ് കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണയ്ക്ക് മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജില്ലയിലെ മികച്ച നെൽക്കർഷകന് 'ഊർവരം' നെൽക്കർഷക അവാർഡ് നൽകും. അപേക്ഷയും അനുബന്ധ വിവരങ്ങളും കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ഡിസംബർ 26 ന് മുമ്പ് നൽകണം.

അപേക്ഷാഫോറം ബാങ്ക് വെബ് സൈറ്റായ www.mullakkodibank.com ലും ബാങ്കിന്റെ കൊളച്ചേരിമുക്ക് ഹെഡ് ഓഫീസിലും ലഭിക്കും. 

ഫോൺ : 99613 80276, 94951 76245. 

കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ ചരമദിനമായ ജനുവരി ഒന്നിന് അവാർഡ് പ്രഖ്യാപിക്കും. മികച്ച പച്ചക്കറിത്തോട്ടം (വിദ്യാലയം) ഉർവരം അവാർഡും ബാങ്ക് നൽകും. ബാങ്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലെ സ്കൂളുകളിൽ നടപ്പാക്കിയ കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം പദ്ധതി മികച്ച രീതിയിൽ നടത്തിയ സ്കൂളുകൾക്കാണ് അവാർഡ്.


Previous Post Next Post