കണ്ണൂർ സ്പോർട്ടിംഗ് ക്ലബ്ബും ജില്ലാ ബാഡ്മിന്റൺ അസോസിയേഷനും ചേർന്ന് പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി


കണ്ണൂർ :- കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഡോ. പി.കെ ജഗന്നാഥനും സഹഭാരവാഹികൾക്കും കണ്ണൂർ സ്പോർട്ടിംഗ് ക്ലബ്ബിന്റെയും ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചേമ്പർ ഹാളിൽ നടന്ന ചടങ്ങ് കേരള ഒളിമ്പിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സ്പോർട്ടിംഗ് ക്ലബ് പ്രസിഡണ്ട് ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ മാസ്റ്റർ മുഖ്യാതിഥിയായി. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡണ്ട് എസ് മുരളീധരൻ വിശിഷ്ടാതിഥിയായി.

കേരള ഫെൻസിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ പ്രസ് ക്ലബ്‌ പ്രസിഡണ്ട് സി സുനിൽകുമാർ, കണ്ണൂർ ഒളിമ്പിക് വേവ് കമ്മിറ്റി ചെയർമാൻ മഹേഷ് ചന്ദ്ര ബാലിഗ, കണ്ണൂർ ഒളിമ്പിക് വേവ് കമ്മിറ്റി വൈസ്.ചെയർമാൻ വി.കെ അബ്ദുൽ നിസാർ , സംസാരിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി അബ്ദുൽ അസീസ് സ്വാഗതവും കണ്ണൂർ സ്പോർട്ടിങ് ക്ലബ് ട്രഷറർ രജിത്ത് രാജരത്നം നന്ദിയും പറഞ്ഞു. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. പി.കെ ജഗന്നാഥനും , സെക്രട്ടറി ബാബു പണ്ണേരിയും സഹഭാരവാഹികളും മറുപടി പ്രസംഗം നടത്തി

Previous Post Next Post