ഹസനാത്ത് പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് :- ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. 2025 ജനുവരി 14 മുതൽ 20 കൂടിയ ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്തിലാണ് വാർഷിക പ്രഭാഷണവും മജ്‌ലിസുന്നൂർ - സ്വലാത്ത് വാർഷികവും നടക്കുന്നത്. 

വർഷംതോറും നടന്നുവരുന്ന പ്രഭാഷണ പരമ്പരയിൽ കേരളത്തിലെ പ്രഗൽഭ വാഗ്മികൾ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പരിപാടിയുടെ സമാപന ദിവസത്തെ സ്വലാത്ത് മജ്‌ലിസിന് പ്രശസ്ത പണ്ഡിതൻ ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും.

Previous Post Next Post