സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിൽ താമസിക്കുന്ന ഒ.മനോജ് - എൻ.കെ സജിന ദമ്പതികളുടെ 23-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. 

മക്കളായ മാളവിക, അഭയ് എന്നിവരുടെ സാനിദ്ധ്യത്തിൽ സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ കൺവീനർ പി.കെ വിശ്വനാഥൻ, ട്രഷറർ പി.വി പവിത്രൻ , മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ഷനോജ് പി.കെ എന്നിവർ പങ്കെടുത്തു. 


Previous Post Next Post