കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പാട്ടയം സ്വദേശി മരണപ്പെട്ടു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കമ്പിൽ പാട്ടയം സ്വദേശി മരണപ്പെട്ടു. പാട്ടയത്ത് താമസിക്കുന്ന നാറാത്ത് സ്വദേശിയായ പി.കാസീം ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വീണ കാസീം ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെടുകയായിരുന്നു.

ഭാര്യ : കുഞ്ഞാത്തു

മക്കൾ : താഹിറ, നസീറ

Previous Post Next Post