ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധനോത്സവത്തിന് തുടക്കമായി.


ചേലേരി :- ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആരാധനോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾക്ക് തുടക്കമായത്. 

ഡിസംബർ 24-ന് രാവിലെ 11-ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം. വൈകുന്നേരം തിരുവാതിരകളി, തുടർന്ന് ഭജന, രാത്രി എട്ടിന് തിരുനൃത്തം. രാത്രി 10-ന് മിഴി മാണിയൂർ അവതരിപ്പിക്കുന്ന പാട്ടരങ്ങ്. ഡിസംബർ 25-ന് ഉത്സവം. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം. വൈകീട്ട് 3.30- ന് ഈശാനമംഗലം മാതൃസമിതിയുടെ ഭജന. തുടർന്ന് ഇരട്ടത്തായമ്പക.

Previous Post Next Post