ക്ഷേമപെൻഷൻ തട്ടിപ്പിൽ സഹായം നൽകിയവർക്കെതിരെ അച്ചടക്കനടപടി


തിരുവനന്തപുരം :- സാമൂഹികസുരക്ഷാ പെൻഷൻ തട്ടിച്ചവരിൽനിന്ന് 18 ശതമാനം പിഴപ്പലിശസഹിതം തുക തി രിച്ചുപിടിക്കും. പെൻഷൻ റദ്ദുചെയ്യും. അനർഹർക്ക് സാമൂഹികസുരക്ഷാ പെൻ ഷൻ ലഭിക്കുന്നതിന് സഹായം നൽകിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ച ടക്കനടപടി സ്വീകരിക്കാനും ധനവകുപ്പ് നിർദേശിച്ചു. 

പെൻഷൻ ലഭിക്കുന്നതിന് സഹായകമാകുംവിധം അന്വേഷണവും പരിശോധനയും നടത്തി റിപ്പോർട്ടുനൽ കിയ ഉദ്യോഗസ്ഥർക്കാണ് പിടിവീഴുക. ആരോപണവിധേ യരായ ജീവനക്കാർക്കെതിരേ ബന്ധപ്പെട്ട വകുപ്പുകൾ പ്ര ത്യേക അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.

Previous Post Next Post