ദേവീബിംബത്തെ അപമാനിക്കുന്ന പ്രചാരണം നടത്തിയ രണ്ടുവിദ്യാർത്ഥികൾ പിടിയിൽ


മയ്യിൽ :- വേളം ക്ഷേത്രക്കുളത്തിൽ സ്‌ഥാപിച്ച ദേവീബിംബത്തെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച രണ്ടു പേർ മയ്യിൽ പൊലീസ് കസ്റ്റഡിയിൽ.

മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 18 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികളാണ് പിടിയിലായത്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.അർജുൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

Previous Post Next Post