മാട്ടൂൽ :- ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിൽ എത്തിക്കും. മാട്ടൂൽ നോർത്തിലെ സി.എം അബ്ദുൽ ജബ്ബാറിൻ്റെയും, മുട്ടത്തെ എസ്.എൽ.പി ഫാസീലയുടെയും മകനാണ് മുഹമ്മദ് അബ്ദുൽ ജബ്ബാർ. എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്.
ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായായിരുന്നു അപകടം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്.