സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കുള്ള റേഷന്‍ പഞ്ചസാരയുടെ വില കൂട്ടി

 


തിരുവനന്തപുരം:-സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കുള്ള റേഷന്‍ പഞ്ചസാരയുടെ വില കൂട്ടി കിലോ ഗ്രാമിന് 21 രൂപ ഉണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷന്‍ വ്യാപാരികളുടെ കമ്മിഷനും വര്‍ധിപ്പിച്ചു.

നിലവില്‍ ഒരുകിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് അൻപത് പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരു രൂപയാക്കി. മുന്‍പ് 2018 ഓഗസ്റ്റിലാണ് റേഷന്‍ പഞ്ചസാരയുടെ വില കൂട്ടിയത്.

കിലോഗ്രാമിന് 13.5 രൂപയായിരുന്ന വില അന്ന് 21 രൂപയാണ് വര്‍ധിപ്പിച്ചത്. റേഷന്‍ പഞ്ചസാരയുടെ വിതരണത്തിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്ന പ്രതിവര്‍ഷ ബാധ്യത കുറക്കാൻ വില കിലോഗ്രാമിന് 31 രൂപ ആക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ആവശ്യപ്പെട്ടത് 25 രൂപ ആക്കണം എന്നാണ്. ഇത് രണ്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ 27 രൂപ വില നിശ്ചയിച്ചത്.

Previous Post Next Post