മയ്യിൽ :- എൻ.വി ശ്രീജിനി കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണാകും. ഡിസംബർ 11ന് നടക്കുന്ന ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി മയ്യിൽ ഡിവിഷൻ അംഗമായ എൻ.വി ശ്രീജിനിയെ ചെയർപേഴ്സണായി തെരഞ്ഞെടുക്കും.
കെ.കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനെ തുടർന്ന് രണ്ട് സ്റ്റാൻ്റിങ്ങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നു. ധനകാര്യത്തിൽ നിന്ന് എൻ.വി ശ്രീജിനി ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയിൽ അംഗമായി. പ്രസിഡണ്ട് സ്ഥാനം രാജിവെച്ച പി.പി ദിവ്യയെ ധനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.