ഗുരുവായൂർ ഏകാദശി നാളെ


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവുമധികം ഭക്തരെത്തുന്ന ഏകാദശി ആഘോഷം നാളെ. ഇന്നും നാളെയും രാത്രി മുഴുവൻ ക്ഷേത്രനട തുറന്നിരിക്കും. 

നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമില്ല. ക്യൂ നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ്വിളക്ക് വഴിപാട് നടത്തുന്നവർക്കും മാത്രമാകും ദർശനം. ഏകാദശി ദിവസം ഉദയാസ്‌തമയ പൂജയില്ല. ഇന്നു പുലർച്ചെ 3 മുതൽ ദ്വാദശി ദിവസമായ വ്യാഴം രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കും. പൂജകൾക്കു മാത്രമേ അടയ്ക്കു.

Previous Post Next Post