പെരിയ :- പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സി ബിഐ കോടതി ഇന്നു വിധി പറയും. 20 മാസത്തോളം നീണ്ട വി ചാരണ നടപടികൾക്കു ശേഷമാണു രാഷ്ട്രീയകേരളം ഉറ്റുനോ ക്കുന്ന കേസിൽ വിധി വരുന്നത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെ യും(19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.
ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രട്ടറിയു മായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24 പേർ പ്രതിപ്പട്ടികയിലുണ്ട്. കൃപേഷി എൻ്റെ അച്‌ഛൻ പി.വി.കൃഷ്ണനും ശരത്ലാലിന്റെ അച്ഛൻ സത്യനാരായണനും വിധി കേൾക്കാൻ എറണാകുളത്തേ ക്കു തിരിച്ചു.