ദേശീയചിഹ്നത്തെ അവഹേളിച്ചാൽ കടുത്ത ശിക്ഷ


ന്യൂഡൽഹി :- ദേശീയചിഹ്നം, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോ ടതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാൻ കേന്ദ്രസർക്കാർ.

ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരു വകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ.

Previous Post Next Post