കണ്ണൂർ :- കണ്ണൂർ കുടുംബശ്രീ പാലുൽപന്ന നിർമാണത്തിലേക്ക്. പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽദാന പദ്ധതി ധനസഹായം ഉപയോഗിച്ച് ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ സംരംഭം ആരംഭിക്കാം. പശു, ആട്, എരുമ, ചെമ്മരിയാട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ വളർത്തലും പാലുൽപന്ന നിർമാണവും, പൗൾട്രി വളർത്തൽ (മുട്ടക്കോഴി, ഇറച്ചി കോഴി, കാട, എമു, ടർക്കി മുതലായവ) എന്നിവയും കുടുംബശ്രീ അംഗങ്ങൾക്കു ചെയ്യാം.എല്ലാ വിഭാഗം സ്ത്രീകൾ, പിന്നാക്ക വിഭാഗം, പട്ടികജാതി പട്ടികവർഗ വിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസുകാർ എന്നിവർക്ക് 35% സബ്സിഡി ലഭിക്കും. മുന്നാക്ക ക്കാരായ പുരുഷന്മാർക്ക് 25% സബ്‌സിഡിയും ലഭിക്കും.
ഉൽപാദന മേഖലയിൽ ഉൾപ്പെ ടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ പഞ്ചായത്ത് തലത്തിൽ 50 ലക്ഷം രൂപയും പദ്ധതി നടപ്പാക്കുന്ന മുന്നാക്കക്കാരായ പുരു ഷൻമാർ ഒഴികെയുള്ളവർക്ക് 17.5 ലക്ഷം രൂപ 35% സബ്സി ഡിയായി ലഭിക്കും. നിരക്കിൽ 12.5 ലക്ഷം രൂപ സബ്‌സിഡി ലഭി ക്കും. കോർപറേഷൻ, നഗരസഭ തലത്തിൽ യഥാക്രമം 12.5 ലക്ഷം, 7.5 ലക്ഷം രൂപ സബ്സി ഡി ലഭിക്കും. പദ്ധതിക്കുള്ള ധന സഹായം വ്യവസായ വകുപ്പ് വഴി യും ഖാദി ബോർഡ് വഴിയും ലഭി ക്കും. കൂടാതെ കുടുംബശ്രീയുടെ സിഇഎഫ് പോലുള്ള പ്രത്യേക സഹായവും ലഭിക്കും. താത്പര്യ മുള്ളവർ കുടുംബശ്രീ സിഡിഎ സുകളുമായോ ഖാദി ബോർഡു മായോ ബന്ധപ്പെടണം.