മൻമോഹൻ സിങിന് ഇന്ന് രാജ്യം യാത്രാമൊഴിയേകും ; സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ


ദില്ലി :- അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. പകൽ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.


Previous Post Next Post