പെരുമാച്ചേരി :- തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് ആറാം വാർഷികത്തിന്റെ ഭാഗമായി തൈലവളപ്പിലെയും പരിസര പ്രദേശങ്ങളിലേയും 11 മദ്രസകളിലെ തെരെഞ്ഞെടുത്ത വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന മദ്രസാ തല ഓൺലൈൻ ഖുർആൻ പാരായണ മത്സരം നാളെ ഡിസംബർ 24 ചൊവ്വാഴ്ച നടക്കും.
രാത്രി 8.30 ന് മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് മുഹമ്മദ് സിനാൻ അസ്ഹരി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നൽകും.