കണ്ണാടിപ്പറമ്പ്:- നിടുവാട്ട് അത്യാധുനിക നിലവാരത്തിലുള്ള ഓർത്തോ പിഡിക്,ജനറൽ മെഡിസിൻ , ശ്വാസകോശ രോഗ വിഭാഗം പരിചരണവുമായി ആഫിയ ഗ്രൂപ്പ് നിടുവാട്ടിന്റെ മണ്ണിൽ പ്രവർത്തനം ആരംഭിച്ചു.
ആഫിയ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ ശ്രീ. Mishab ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. പൊതുജനങ്ങൾക്കായി മുഴുവൻ സമയം ഓർത്തോപീഡിക് വിഭാഗം ആഫിയ ക്ലിനിക്കിൽ സജ്ജമായിരിക്കും എന്ന് വസീം അക്തർ (CEO,Afiya group)പറഞ്ഞു. അബ്ദുള്ള ഫൈസി(principal, Swafa Hifdul Qur'an College, Kambil )ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന് കെ.രമേശൻ(Narath Panchayath President) രജിത്ത് നാറാത്ത്(Kannur, DCC General Secretary), Dr. Muhammed Siraj (consultant Orthopaedic Surgeon, Afiya Clinic)എന്നിവർ ആശംസയർപ്പിച്ചു,കൂടാതെ ആഫിയ ഗ്രൂപ്പ് മുന്നോട്ട് വച്ച ആശയം പൂർത്തീകരിക്കാൻ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ചടങ്ങിൽ ബഷീർ നദവി വളാഞ്ചേരി (ഖത്തീബ്, നിടുവാട്ട് മഹല്ല് )ആഫിയ ഫാമിലി കാർഡ് പ്രകാശനം ചെയ്തു.ആഫിയ ക്ലിനിക്കിലെ ജനറൽ പ്രാക്ടീഷണർ ഡോക്ടർ ജയലക്ഷ്മി നന്ദി പ്രകടിപ്പിച്ചു.