കണ്ണൂർ :- മാസങ്ങൾക്കു മുൻ പ്, പുലർച്ചെ 2.30ന് കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്‌ഥർ വാഹനപരിശോധന നടത്തുന്നു. കർണാടക ഭാഗത്തുനിന്നു വന്ന കാറിൽ ദമ്പതികളടക്കം നാലുപേർ. പ്രിവന്റീവ് ഓഫിസർ ഷാജി അളോ ക്കനും അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷാജി യും വാഹനം പരിശോധിക്കു മ്പോൾ ഡ്രൈവർ കാറുമായി ചീറിപ്പാഞ്ഞു. കെ.കെ.ഷാജി ചാടി രക്ഷപ്പെട്ടു. 3 കിലോമീറ്റർ പിന്നിട്ട ശേഷം കാറിന്റെ വേഗം കുറഞ്ഞപ്പോൾ ഷാജി അളോക്കനും ചാടി രക്ഷപ്പെട്ടു.
വാഹനവുമായി കടന്നുകള ഞ്ഞ സംഘത്തെ കോഴിക്കോട്ടു വച്ചു പിടികൂടിയപ്പോൾ കാറിലു ണ്ടായിരുന്നത് അരക്കോടി രൂപ യുടെ ലഹരിമരുന്നുകൾ അറ സ്‌റ്റിലായ ദമ്പതികളടക്കം നാ ലുപേരും ഇപ്പോൾ ജയിലിൽ ജില്ലയിൽ ലഹരിമാഫിയയു ടെ വേരറുക്കാനുള്ള കഠിനപ്രയ അത്തിലാണ് എക്സൈസ് ഉദ്യോഗസ്‌ഥർ, അബ്കാരികേസിൽ ഈ വർഷം ഇതുവ രെ പിടിയിലായത് 1122 പ്രതി കൾ. രാസലഹരി കടത്തിൽ പി ടിയിലായത് 590 പേരും കഴി ഞ്ഞ കൊല്ലത്തെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ പിടിയി ലായവരുടെ എണ്ണം വളരെ കൂ ടുതലാണ്. നിരോധിത പുക യില ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ 4940 പേർക്കെതിരെ യാണു കേസെടുത്തത്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്നാണ് കഞ്ചാവും ലഹരി മരുന്നും കൂ ടുതലായി എത്തുന്നത്. പിടിയി ലാകുന്നതിൽ അധികവും വി ദ്യാർഥികളും യുവാക്കളുമാണ്. ബെംഗളൂരു കേന്ദ്രീകരിച്ച് വലി യൊരു മാഫിയ തന്നെ ജില്ലയി ലേക്ക് ലഹരിമരുന്നു കടത്താൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
ലഹരിമരുന്നിന്റെ കടത്ത്, ഉപ യോഗ കേസുകൾ വൻതോ തിൽ കൂടുമ്പോൾത്തന്നെ ലഹ രിക്കടിമപ്പെട്ടു നടത്തുന്ന കുറ്റ ക്യത്യങ്ങളും കൂടുകയാണ്. 163 കിലോഗ്രാം കഞ്ചാവ് ആണ്ഈ വർഷം ജില്ലയിൽ പിടികൂടി യത്. 5 കഞ്ചാവ് ചെടിയും കണ്ടെത്തി. ബ്രൗൺഷുഗർ 28 ഗ്രാം, ഹഷീഷ് ഓയിൽ 23 ഗ്രാം എ.ഡിഎംഎ 13 ഗ്രാം, മെറ്റാംഫി റ്റമിൻ 950 ഗ്രാം എന്നിവ പിടികൂ ടിയ കണക്കിലുണ്ട്. മറ്റു വകുപ്പു കളുമായി ചേർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 1494 അബ്‌കാരി കേസുകളും എൻഡിപിഎസ് (കഞ്ചാവ്, ലഹ രിമരുന്ന് എന്നിവയുമായി ബന്ധ പ്പെട്ടവ) 594 എണ്ണവുമുണ്ട്. എൻ : ഡിപിഎസ് കേസിൽ മാത്രം 70 ലക്ഷം രൂപയുടെ ലഹരി വസ്‌തു ക്കളാണു പിടികൂടിയത് എന്നറി' യുമ്പോൾ ജില്ല എത്രവലിയൊരു വിപണിയാണെന്നു മനസ്സിലാ കും. കോളജ് വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാ ണ് വിൽപന മാഫിയ പ്രവർത്തി ക്കുന്നത്.
പിടിക്കപ്പെടാത്തവയുടെ കണക്ക് ഇതിലും എത്രയോ ഈരട്ടിയായിരിക്കും. ലഹരി ഉപയോ ഗിക്കുന്നവരുടെ അതിക്രമവും ഇതേ അളവിൽ കൂടിവരികയാ ണ്. ലഹരി ഉപയോഗിച്ചു വാഹ : നമോടിക്കുന്നവർ റോഡിലുണ്ടാ ക്കുന്ന അക്രമങ്ങളാണ് ഇപ്പോൾ : പൊലീസ് നേരിടുന്ന വലിയ വെല്ലുവിളി വാഹനം വഴിമാറി ക്കൊടുക്കാത്തതിൻ്റെയും മറികട ന്നതിന്റെയുമൊക്കെ പേരിലുള്ള അക്രമങ്ങൾ സ്ഥഥിരമാണ്. സം സ്‌ഥാനത്തു സമീപകാലത്തു ണ്ടായ പല കൊലപാതകങ്ങളി ലും ലൈംഗിക പീഡനങ്ങളിലും പ്രതികൾ ലഹരി ഉപയോഗിച്ചിരു: ന്നുവെന്നു വ്യക്തമായിട്ടുണ്ട്.
ലഹരികടത്താൻ കാറുകൾ
ഇതരസംസ്‌ഥാനങ്ങളിൽനിന്ന് ലഹരി വസ്തുക്കൾ കടത്താൻ അധികവും ഉപയോഗിക്കുന്നത് കാറുകളാണ്. ഇത്തരം നൂറോ ളം വാഹനങ്ങൾ എക്സൈസ് പി ടികൂടി.
സ്പെഷൽ ഡ്രൈവ്
പുതുവത്സരാഘോഷത്തിനു ലഹരിയെത്തുന്നതു തടയാൻ എക്സൈസ് വകുപ്പ് ഊർജിത ശ്രമമാണു നടത്തുന്നത്. ഈ മാസം ആദ്യം ആരംഭിച്ച പരി ശോധന ജനുവരി ആദ്യ ആഴ്ച്ച വരെ തുടരും. ജനങ്ങൾക്ക് പരാ തികൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജി ല്ലാതല കൺട്രോൾ റൂം പ്രവർ ത്തിക്കുന്നുണ്ട്. അതിർത്തി ചെക്പോസ്റ്റുകളിൽ 24 മണി ക്കൂറും പരിശോധനയുണ്ട്. ഇതര സംസ്‌ഥാനങ്ങളിൽ നി ന്നുമുള്ള മദ്യ-സ്പിരിറ്റ്-രാസ ലഹരിക്കടത്ത് തടയാൻ മൊ ബൈൽ പട്രോളിങ്, സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈവേ പട്രോളിങ് ടീമും ശക്തമാണ്.(കൺട്രോൾ റൂം- 04972706698, സ്പെഷൽ സ്ക്വാഡ്- 04972749500)