ശബരിമല :- ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം. ബുക്ക് ചെയ്യാത്തവർക്ക് സ്പോട് ബുക്കിങ്ങാണ് ഇനി ആശ്രയം. എന്നാൽ തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി മകരവിളക്കിൻ്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് ഇല്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചു.
120 60,000, 130 50,000, 140 -40,000 എന്ന ക്രമത്തിലാണു കുറവ്. ഈ ദിവസങ്ങളിലെയും ബുക്കിങ് കഴിഞ്ഞു. ജനുവരി 15ന് 70,000 പേർക്ക് ഉണ്ടായിരുന്ന ബുക്കിങ്ങും തീർന്നു. 19 വരെയാണ് തീർഥാടകർക്ക് ദർശനം. പമ്പയിലെ സ്പോട് ബുക്കിങ് കേന്ദ്രത്തിൽ ഇന്നലെ 5 മണിക്കൂർ വരെ കാത്തു നിന്നാണ് മിക്കവർക്കും പാസ് ലഭിച്ചത്.