പെരുമാച്ചേരി :- ഡ്രൈനേജ് വർക്കിന്റെ ഭാഗമായി അടച്ചിട്ട പെരുമാച്ചേരി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. 4 വർഷത്തിൽ കൂടുതലായി പെരുമാച്ചേരി സ്കൂളിന് സമീപം വെള്ളക്കെട്ട് കൊണ്ട് ഏറെ ബുദ്ധിമുട്ടിലായിരുന്നു നാട്ടുകാർ. വിദ്യാർത്ഥികൾക്കും ഇത് ബുദ്ധിമുട്ടായിരുന്നു. ഒരു മാസമായി ഇവിടെ പണി നടക്കുകയായിരുന്നു. പണി പൂർത്തിയായതോടെ ഓവുചാലിന് സ്ലേവ് ഇല്ലാത്ത പ്രശ്നങ്ങൾക്ക് പരിഹാരമായി.
കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടൽ നിർമ്മാണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വളരെ സഹായകമായതായി നാട്ടുകാർ പറഞ്ഞു. പൊതുപ്രവർത്തകനായ കോറോത്ത് രമേശനും ഇടപെടലുകളുമായി മുൻനിരയിൽ ഉണ്ടായിരുന്നു.