മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൃക്കാർത്തിക ഉത്സവത്തിന് നാളെ തുടക്കമാകും


ചെക്കിക്കുളം :- മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നാളെ ഡിസംബർ 11 മുതൽ 14 വരെ നടക്കും. 11നു വൈകിട്ട് 4.30നു ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂ‌ൾ പരിസരത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. 6 മണിക്ക് ആധ്യാത്മിക ശ്രവണ സദസ്സ് ഹരിനാമ സങ്കീർത്തനം. ഡിസംബർ 12നു വൈകിട്ട് 6 മണിക്ക് നടനാഞ്ജലി ചെക്കിക്കുളത്തിന്റെ നൃത്തനൃത്യങ്ങൾ, ഏഴിനു തിരുവത്താഴ അരി അളവ്, 7.30നു തിരുവത്താഴ പൂജ. എട്ടിനു മാതൃസമിതിയുടെ തിരുവാതിരകളി, തുടർന്ന് മാണിയൂർ ദേശവാസികളുടെ നൃത്തനൃത്യങ്ങൾ. 

ഡിസംബർ 13നു രാവിലെ 5 മണിക്ക് ഗണപതി ഹോമം, 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, ഒന്നിനു കാർത്തിക ഊട്ട്, വൈകിട്ട് അഞ്ചിനു തിരുനൃത്തം (അണലക്കാട് മാധവൻ നമ്പൂതിരി), 6.30നു ദീപാരാധന, കാർത്തിക വിളക്ക്, നിറമാല, ഏഴിനു നിറമാല, കിഴക്കൻകാവ് ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, രാത്രി 9.30നു കരോക്കെ ഗാനമേള, ഡിസംബർ 14ന് രാവിലെ മുതൽ രോഹിണി ആരാധന, ഉച്ചയ്ക്ക് നവകപൂജ, ഉച്ചപൂജ വൈകിട്ട് ചുറ്റുവിളക്ക് എന്നിവ നടക്കും.

Previous Post Next Post