കണ്ണൂർ :- സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്‌സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 2025-26 അധ്യയന വർഷത്തെ ആദ്യഘട്ട സെലക്ഷൻ 18 മുതൽ നടക്കും. കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള സെലക്‌ഷനും ഇതേദിവസമാണ്.
ആറ്, ഏഴ്, എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും ഒൻപത്, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയുമായിരിക്കും സെലക്‌ഷൻ. ബാസ്കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളി ബോൾ, റസ്‌ലിങ് എന്നീ കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോളിലും തെയ്ക്വാൻഡോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്‌ഷൻ. ആൺകുട്ടികളു ടെ ഫുട്ബോൾ സെലക്ഷൻ പിന്നീട് നടത്തും. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള സെലക്‌ഷൻ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിലും എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്കുള്ളത് കായിക ക്ഷമതയുടെയും അതത് കായിക ഇനത്തിലെ മികവിൻ്റെയും അടിസ്ഥാനത്തിലുമാണ്. ഒൻപത്, 10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാനതലത്തിൽ മെഡൽ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ചവെച്ചവരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് daya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ
ഇവ
18-ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് കണ്ണൂർ ജി ല്ലയിൽ പ്രാഥമിക സെലക്‌ഷൻ നടത്തുന്ന കേന്ദ്രം. മറ്റ് കേന്ദ്രങ്ങ ളും തീയതികളും: 19-ന് നീലേശ്വ രം ഇ.എം.എസ്. സ്റ്റേഡിയം, 21 ന് കൽപ്പറ്റ എസ്.കെ.എം.ജെ.എ ച്ച്.എസ്.എസ്. സ്റ്റേഡിയം, 22- ന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂ ണിവേഴ്‌സിറ്റി സ്റ്റേഡിയം, 23-ന് പാലക്കാട് മുനിസിപ്പൽ സ്റ്റേഡി യം, 24-ന് തൃശ്ശൂർ ജി.വി.എച്ച്. എസ്.എസ്. കുന്നംകുളം, 25-ന് ആലുവ യു.സി. കോളേജ് ഗ്രൗ ണ്ട്, 28-ന് കലവൂർ ഗോപിനാഥ് സ്റ്റേഡിയം-ആലപ്പുഴ, 30-ന് മുനി സിപ്പൽ സ്റ്റേഡിയം നെടുങ്കണ്ടം -ഇടുക്കി, 31-ന് മുനിസിപ്പൽ സ്റ്റേ ഡിയം-പാലാ, ഫെബ്രുവരി ഒന്നി ന് കൊടുമൺ സ്റ്റേഡിയം-പത്ത നംതിട്ട, രണ്ടിന് ശ്രീപാദം സ്റ്റേഡി യം-ആറ്റിങ്ങൽ, മൂന്നിന് ജി.വി. രാജ സ്പോർട്‌സ് സ്കൂൾ, മൈലം -തിരുവനന്തപുരം.