കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1980-81 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 'ഒരുവട്ടംകൂടി' സംഗമം നടത്തി. സഹപാഠിയായ തയ്യിൽ വളപ്പിലെ സത്താറിൻ്റെ വീട്ടിൽ നടന്ന ഒത്തുചേരലിൽ 50 ലധികം പേർ പങ്കെടുത്തു.
ഡോ. രമേശൻ ഉദ്ഘാടനം ചെയ്തു. ശിവൻ അധ്യക്ഷത വഹിച്ചു. മരണപ്പെട്ട കൂട്ടുകാർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കാഞ്ചനവല്ലി സംസാരിച്ചു. സത്താർ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസത്തിൽ സംഗമം നടത്താൻ പരിപാടിയിൽ തീരുമാനിച്ചു . അടുത്ത വർഷത്തെ സംഗമം നടത്തിപ്പിനായി 21 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
Dr. രമേശൻ : ചെയർമാൻ
കാഞ്ചന : വൈസ് ചെയർമാൻ
രമേശൻ കരിയിൽ : വൈസ് ചെയർമാൻ
എസ്.പി കൃഷ്ണരാജ് : കൺവീനർ
ശിവൻ : ജോ കൺവീനർ
പത്മനാഭൻ : ജോ കൺവീനർ
ദിനേശൻ പൊന്തേൻ : ട്രഷറർ
മെമ്പർമാർ
ഭാസ്കരൻ, ബാലകൃഷ്ണൻ, ഹരിദാസൻ, ഗിരീഷ് ബാബു, ശ്രീലത, സുവർണ്ണ, സത്താർ, രാമചന്ദ്രൻ, കബീർ, ദിനേശൻ.കെ, സ്മിത, കമലാക്ഷി, പ്രേമലത ടീച്ചർ, സവിത.