മണ്ടൂർ രവീന്ദ്രൻ്റെ ചികിത്സ സഹായ ഫണ്ട് ജനുവരി 20 ന് നൽകും

 


കമ്പിൽ :-വൃക്ക രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന കാർപൻ്റ്റി തൊഴിലാളിയായ മണ്ടൂർ രവീന്ദ്രൻ്റെ ചികിത്സക്കായി രൂപീകരിച്ച കമ്മിറ്റിക്ക് ലഭിച്ച തുക ജനുവരി 20 ന് കൈമാറാൻ തീരുമാനിച്ചു.

എം. ദാമോദരൻ ചെയർമാനും എ. കൃഷ്ണൻ കൺവീനറുമായ കമ്മിറ്റിയാണ് തുക സമാഹരിച്ചത്.

സഹായം നൽകാൻ താല്പര്യമുള്ള സുമനസുകൾ 20 ന് മുന്നേ സഹായധനം കമ്മിറ്റിയെ ഏൽപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post