കൊളച്ചേരി പഞ്ചായത്തിലെ റോഡ് നവീകരണത്തിന് 45 ലക്ഷം രൂപ ; തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പ്രാദേശിക റോഡുകളുടെ നവീകരണത്തിന് 10.55 കോടി രൂപ അനുവദിച്ചു


കൊളച്ചേരി :- നിയോജക മണ്ഡലത്തിലെ 64 പ്രാദേശിക റോഡുകളുടെ നവീകരണത്തിന് 10.55 കോടി രൂപ അനുവദിച്ചതായി എം.വി ഗോവിന്ദൻ എംഎൽഎ അറിയിച്ചു. 

കൊളച്ചേരി പഞ്ചായത്തിലെ പാട്യം വായനശാല-തീപ്പട്ടി കമ്പനി റോഡ്-15 ലക്ഷം, ചെറുക്കുന്ന് അങ്കണവാടി-ചോയിച്ചേരി റോഡ്-15 ലക്ഷം, ഇടക്കൈ കനാൽ-വളവിൽ ചേലേരി-പുതിയോത്ര കിണർ റോഡ് -15 ലക്ഷം

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കുറൂവോട്ടമ്പലം-കല്ലിടുക്കൽ റോഡ്-15 ലക്ഷം, കാഞ്ഞിരോട്ട് മൂല-പനിപിലാവിൻ മൂല റോഡ്-15 ലക്ഷം, നിരത്ത് പാലം-കാളകണ്ടം പഴശ്ശി റോഡ്-20 ലക്ഷം, കുനിച്ചൽപീടിക-പാലിച്ചാൽ-പള്ളിമുക്ക് റോഡ്-15 ലക്ഷം, ചെമ്മാടം ദാലിൽ പള്ളി റോഡ്-15 ലക്ഷം, തോരപ്പനം തമ്പയങ്ങാട് റോഡ് -15 ലക്ഷം, നവകേരള വായനശാല-തരിയേറി മൊട്ട റോഡ്-15 ലക്ഷം, അരിയങ്ങോട്ട് മൂല-പത്താംമൈൽ ലക്ഷം വീട് കോളനി റോഡ്-15 ലക്ഷം

മയ്യിൽ പഞ്ചായത്തിലെ പെരുമാച്ചേരി മെയിൻ കനാൽ-പാറത്തോട്ട് റോഡ്-15, അരിമ്പ്ര പാലം-പറശ്ശിനിക്കടവ് പാലം റോഡ്-20 ലക്ഷം, ഇല്ലംമുക്ക്-ആറാം മൈൽ റോഡ്-15 റോഡ്, ചെക്യാട്ട് കാവ്-തേനത്ത് പറമ്പ്-കണ്ടക്കൈ എസ്ജെഎം റോഡ്-15 ലക്ഷം, ഗുളികന്റെ തറ-മാപ്പൊത്ത് കുളം റോഡ്-15 ലക്ഷം, ചെക്യാട്ട്കാവ്-വേളം പൊതുജന വായനശാല വായനശാല റോഡ്-15 ലക്ഷം, നണിശ്ശേരി ബോട്ട് കടവ് റോഡ് -15 ലക്ഷം, കോറളായി പാലം-ശ്മശാനം റോഡ്-15 ലക്ഷം, നിരത്ത് പാലം-ബമ്മണാചേരി റോഡ്-15 ലക്ഷം, അരിങ്ങേരത്ത് പറമ്പ് -കാലടി വയൽ റോഡ്-15 ലക്ഷം 

മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ റോഡുകൾക്കുമാണ് ഭരണാനുമതി ലഭ്യമായത്. മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് എം.വി ഗോവിന്ദൻ എംഎൽഎ അറിയിച്ചു.

Previous Post Next Post