നാറാത്ത്:- അഴീക്കോട്നിയോജക മണ്ഡലം എം എൽ എ കെ വി സുമേഷിനു എസ് ഡി പി ഐ അഴിക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നിവേദനം നൽകി.പരിയാരം മെഡിക്കൽ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഭീമ ഹരജിയും ജില്ലയിലെ മുഴുവൻ എം എൽ എ മാർക്ക് നിവേദനവും നൽകാനുമുള്ള ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ് നിവേദനം നൽകിയത്.
മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ ഉപകരണങ്ങൾ, വാർഡുകൾ, ലാബുകൾ എന്നിവ നവീകരിക്കുക എല്ലാ വിഭാഗം ജനങ്ങൾക്കും ചികിത്സ പൂർണമായും സൗജന്യമാക്കുക, ഡോക്ടർമാരുടെ കുറവ് അടിയന്തരമായിപരിഹരിക്കുക, സ്റ്റാഫ് ഘടന മെച്ചപ്പെടുത്തുക, മെഡിക്കൽ കോളേജ് പ്രദേശത്ത് സുരക്ഷിതത്വവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഒരുക്കുക, സാധാരണക്കാരന്റെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കുക, രോഗികളുടെ കൂടെ വരുന്ന സഹായികൾക്ക് വിശ്രമത്തിനും താമസിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിവേദനം നൽകിയത്.
മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, കമ്മിറ്റി അംഗം സി ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.