പറശ്ശിനിക്കടവ് :- സമഗ്ര ശിക്ഷാ കേരളം ഇരിക്കൂർ BRC സ്ട്രീം എക്കോ സിസ്റ്റം പ്രോജക്ടിന്റെ ഭാഗമായി പുഴയോര ടൂറിസത്തിന്റെ സാധ്യതകളും പ്രതിസന്ധികളും പഠിക്കുന്നതിനു വേണ്ടി പുഴയോര ഫീൽഡ് ട്രിപ്പ് നടത്തി. ജലഗതാഗത വകുപ്പ്, ടൂറിസം വകുപ്പ് അധികൃതരുമായുള്ള അഭിമുഖം നടത്തുകയും കരയിടിച്ചിൽ മൂലം പുഴയോരത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതിനാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്. സംഘം മലപ്പട്ടം മുനമ്പ് കടവ് സന്ദർശിച്ചു. ഡ്രഡ്ജിംഗ്- കടൽ, കായൽ, പുഴ യാത്രകൾ പരിസ്ഥിതി-പുഴസംരക്ഷണം- ജലഗതാഗത-ചരക്ക് ഗതാഗത-ടൂറിസം മേഖലയിലെ കണ്ണൂർ ജില്ലയിലെ സാധ്യതകൾ, അതുമായി ബന്ധപ്പെടുത്തി പുഴയോര സംരക്ഷണം, പരിസ്ഥിതി സൗഹൃദ പുഴ ടൂറിസം എന്നിവയുടെ വികസന സാധ്യതകൾ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ കെ.കെ കൃഷ്ണൻ വിശദീകരിച്ചു.
ചോദ്യോത്തര-സംവാദ പരിപാടിയിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളും പാട്ടുകളുമായി സംവാദ സദസ്സ് നടന്നു. പറശ്ശിനിക്കടവിൽ ജലഗതാഗത വകുപ്പ് അധികൃതരുമായി അഭിമുഖം നടത്തി. റോയൽ ക്രൂയിസ് & ടൂറിസം ഡവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൻ്റെ റോയൽ-2 ബോട്ടിൽ... വളപട്ടണം പുഴയിലൂടെ (പറശ്ശിനിക്കടവ്) പുഴയാത്ര നടത്തി. GHSS ഇരിക്കൂറിലെ 15 കുട്ടികളും AKSGHSS മലപ്പട്ടത്തെ 15 കുട്ടികളും ആണ് പ്രോജക്ട് പങ്കാളികൾ.
അധ്യാപകരായ മിനി (GHSS ഇരിക്കൂർ) ബാബു, രയന, ( AKSGHSS മലപ്പട്ടം) ബിആർസി ട്രെയിനർ ഉണ്ണികൃഷ്ണൻ എം.കെ, കോർഡിനേറ്റർമാരായ അഞ്ജലി, അനുഷിമ, നിമിഷ എന്നിവർ പ്രൊജക്ട് ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി. പുഴയോരം സംരക്ഷിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തി, പ്രാദേശിക സാധ്യതകൾ നിലനിർത്തിക്കൊണ്ട് സുരക്ഷിതവും സുഗമവുമായ പുഴയോര ടൂറിസം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അധികൃതർക്ക് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.