മലപ്പട്ടം :- ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വാധ്യാപകരെ ആദരിക്കലും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പൂർവ്വ അധ്യാപകരെ ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ ഒ.ഷിനോജ് അധ്യക്ഷത വഹിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ കെ.കെ സുധാകരൻ സ്വാഗതവും ഹെഡ്മിട്രസ് ദിവ്യ പി.എസ് നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷം വിവിധ പരിപാടികൾക്ക് ശേഷം വരുന്ന മെയ് മാസത്തോടെ സമാപിക്കും. ഇരുനില ശതാബ്ദി സ്മാരക കെട്ടിടവും ഉദ്ഘാടനത്തിനായി ഒരുങ്ങുന്നുണ്ട്.